പ്രധാന വാര്‍ത്തകള്‍ - തിരൂര്‍

കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പാക്കും - മുഖ്യമന്ത്രി

22/02/2012 - സ്വന്തം ലേഖകന്‍

തിരൂര്‍: കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പ് വരുത്താന്‍ ശക്തമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ സി.പി.എം നേതാക്കള്‍ക്ക് നേരെയുണ്ടായ അക്രമം നിര്‍ഭാഗ്യകരമാണ്. എന്നാല്‍ അതിനുശേഷം മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ..... തുടര്‍ന്നു വായിക്കുക »

ഐ.ടി. പരീക്ഷാ മൂല്യനിര്‍ണയത്തിന് ഐ.ടി. പഠിപ്പിക്കാത്ത അധ്യാപകരെന്ന്

22/02/2012 - സ്വന്തം ലേഖകന്‍

തിരൂര്‍: വ്യാഴാഴ്ച ആരംഭിക്കുന്ന എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുടെ ഐ.ടി. പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് ചട്ടം മറികടന്ന് ഐ.ടി. പഠിപ്പിക്കാത്ത അധ്യാപകരെയും നിയോഗിച്ചതായി പരാതി. പത്താം ക്ലാസില്‍ ഐ.ടി. പഠിപ്പിക്കുന്നവരെ ഇന്‍വിജിലേറ്റര്‍മാരാക്കണമെന്നും അവരുടെ അഭാവത്തില്‍ എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ ..... തുടര്‍ന്നു വായിക്കുക »

മദ്യം നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

21/02/2012 - സ്വന്തം ലേഖകന്‍

തിരൂര്‍: മദ്യം നല്‍കി മൂന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന കേസില്‍ കൂട്ടായി കമ്മൂന്റെപുരക്കല്‍ സെമീര്‍ (22) നെ തിരൂര്‍ എസ്.ഐ. പി. ജോതീന്ദ്രകുമാര്‍അറസ്റ്റുചെയ്തു. അന്വേഷണത്തില്‍ ഒമ്പത് വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഒരു പ്രധാനാധ്യാപകനും മൂന്ന് രക്ഷിതാക്കളുമാണ് ..... തുടര്‍ന്നു വായിക്കുക »

ബസ് യാത്രക്കിടെ യുവതിയുടെ മാലപൊട്ടിച്ചു; നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

21/02/2012 - സ്വന്തം ലേഖകന്‍

തിരൂ‍ര്‍: ബസ് യാത്രക്കിടെ യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച നാടോടി യുവതികള്‍ അറസ്റ്റിലായി. ആലത്തിയൂര്‍ വഴി കുറ്റിപ്പുറത്തേക്ക് പോകുകയായിരുന്ന ബസില്‍ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. കര്‍ണാടക ഹുസൂര്‍ സ്വദേശിനികളായ സുഗന്ധി (26), രാജേശ്വരി (22) മസാണി (22) എന്നിവരെയാണ് തിരൂര്‍ എസ്.ഐ. പി. ..... തുടര്‍ന്നു വായിക്കുക »

പ്രതിരോധകുത്തിവെപ്പിന് ജനകീയ കൂട്ടായ്മ വേണം - ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.

20/02/2012 - സ്വന്തം ലേഖകന്‍

തിരൂര്‍: പ്രതിരോധ കുത്തിവെപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്നും അതിനായി ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടണമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിപാടിക്കെത്തിയ ..... തുടര്‍ന്നു വായിക്കുക »

എവിടെയായാലും മലയാളി മാതൃഭാഷയെ കൈവെടിയരുത്- അക്കിത്തം

20/02/2012 - സ്വന്തം ലേഖകന്‍

തിരൂര്‍: എവിടെയായിരുന്നാലും മലയാളി മാതൃഭാഷയെ കൈവെടിയരുതെന്നും മലയാളത്തെ അതിരറ്റ് സ്‌നേഹിക്കണമെന്നും മഹാകവി അക്കിത്തം പറഞ്ഞു. അമൃതഭാരതി വിദ്യാപീഠം ആശിര്‍വാദ സഭ രജതോത്സവ സമാപനസമ്മേളനവും മാതൃഭാഷാ ഭിമാന പ്രഖ്യാപനസമ്മേളനവും തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തച്ഛന്റെ ..... തുടര്‍ന്നു വായിക്കുക »

വെള്ളാപ്പള്ളി സമുദായത്തിന് ഒന്നും ചെയ്തില്ല- ഗോകുലം ഗോപാലന്‍

20/02/2012 - സ്വന്തം ലേഖകന്‍

തിരൂര്‍: ഇരുപത്തിനാല് മണിക്കൂറും ജാതി പറഞ്ഞുനടക്കുന്ന വെള്ളാപ്പള്ളി നടേശന്‍ സമുദായത്തിന് ഒന്നും ചെയ്തില്ലെന്ന് ശ്രീ നാരായണ ധര്‍മ്മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു. വേദിയുടെ തിരൂര്‍ താലൂക്ക് യൂണിയന്‍ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തെ വിറ്റ് കാശാക്കുകയാണ് ..... തുടര്‍ന്നു വായിക്കുക »

മലയാളം സര്‍വകലാശാല തിരൂരില്‍ തന്നെ - മന്ത്രി

19/02/2012 - സ്വന്തം ലേഖകന്‍

തിരൂര്‍: മലയാളം സര്‍വകലാശാല ഭാഷാപിതാവിന്റെ മണ്ണില്‍ത്തന്നെ സ്ഥാപിക്കുമെന്നും തിരൂരിന് പുറത്ത് സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യം ചര്‍ച്ചയിലേ ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. തുഞ്ചന്‍ കോളേജില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. തുഞ്ചന്‍പറമ്പില്‍ ..... തുടര്‍ന്നു വായിക്കുക »

ഇന്റര്‍പോളി സംസ്ഥാന കലോത്സവം 23 മുതല്‍ തിരൂരില്‍

19/02/2012 - സ്വന്തം ലേഖകന്‍

തിരൂര്‍: ഇന്റര്‍പോളി സംസ്ഥാന കലോത്സവം 23 മുതല്‍ തിരൂര്‍ എസ്.എസ്.എം പോളിയില്‍ നടക്കും. 26വരെ നടക്കുന്ന കലോത്സവത്തില്‍ 49 കോളേജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എസ്.എസ്.എം പോളി പ്രിന്‍സിപ്പല്‍ മേജര്‍ കെ. അമീറലി നിര്‍വഹിച്ചു. കെ. ഫവാസ് അധ്യക്ഷനായി. പി.കെ. മുബശിര്‍, ..... തുടര്‍ന്നു വായിക്കുക »

മലയാളം സര്‍വകലാശാല; വിദ്യാഭ്യാസ മന്ത്രിയും സ്‌പെഷല്‍ ഓഫീസറും തിരൂരിലെത്തി

19/02/2012 - സ്വന്തം ലേഖകന്‍

തിരൂര്‍: നിര്‍ദിഷ്ട മലയാളം സര്‍വകലാശാല സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്, മലയാളം സര്‍വകലാശാല സ്‌പെഷല്‍ ഓഫീസറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ എന്നിവര്‍ തിരൂരിലെത്തി. തിരൂര്‍ തുഞ്ചന്‍പറമ്പിലും വാക്കാട് തുഞ്ചന്‍ സ്മാരക ..... തുടര്‍ന്നു വായിക്കുക »